sndp

പാറശാല: ഗുരുദേവ ജയന്തിയോടനുബന്ധിച്ച് മണ്ണംകോട് ശാഖയിൽ ഗുരുജയന്തി സമ്മേളനവും, മത സൗഹാർദ്ദ, സാംസ്കാരിക, ഗുരു ജയന്തി ഘോഷയാത്രയും പാറശാല യുണിയൻ സെക്രട്ടറി ശ്രീ. ചൂഴാൽ ജി. നിർമ്മലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് എ.പി. വിനോദ് മുഖ്യ പ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ കൊറ്റാമം ഗോപൻ, നെടുവാൻവിള പ്രസാദ്, ശാഖാ സെക്രട്ടറി ബിനുകുമാർ, ശാഖാ പ്രസിഡന്റ് ശ്രീനിവാസൻ എന്നിവർ പങ്കെടുത്തു. തുടർന്ന് ഘോഷയാത്രയും നടന്നു.