milma

തിരുവനന്തപുരം: ഓണക്കാലത്തെ പാൽ വില്പനയിൽ സർവകാല റെക്കോഡുമായി മിൽമ, പൂരാടം, ഉത്രാടം ദിവസങ്ങളിൽ മിൽമ സംസ്ഥാനത്ത് 46,60,000 ലിറ്റർ പാലും 5.89 ലക്ഷം ലിറ്റർ തൈരും വില്പന നടത്തി.

കേരളത്തിലെ ക്ഷീരകർഷകരിൽ നിന്നും ക്ഷീരസംഘങ്ങൾ വഴിയും സംഭരിച്ചിട്ടും തികയാതെ വന്ന പാൽ കർണാടക മിൽക്ക് ഫെഡറേഷനിൽ നിന്ന് അധിക വിലയ്ക്കു വാങ്ങിയാണ് വിതരണം ചെയ്തതെന്ന് മിൽമ ചെയർമാൻ പി. എ. ബാലൻ പറഞ്ഞു. 16 നു ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് യോഗത്തിനു ശേഷം പാൽ വില വർദ്ധന ഉടൻ നടപ്പാക്കുമെന്നും അദ്ദേഹം അറിയിച്ചു.