വെള്ളറട: വീട്ടിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന വൃദ്ധൻ തീകൊളുത്തി മരിച്ചു.വാവോട് രാജരാജേശ്വരി ഭവനിൽ രാജേന്ദ്രൻ നായരാണ് (64) തീകൊളുത്തി മരിച്ചത്.
വെള്ളിയാഴ്ച രാത്രി 11. 30 ഓടുകൂടി രാജേന്ദ്രൻ നായർ വീടിന്റെ മുന്നിൽ കട്ടിൽ കൊണ്ടിട്ടശേഷം ശരീരത്തിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നു.സംഭവം കണ്ട നാട്ടുകാർ ആര്യങ്കോട് പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി തീകെടുത്തിയെങ്കിലും ശരീരം പൂർണമായും കത്തിക്കരിഞ്ഞിരുന്നു. ഇയാൾ ഏറെനാളായി ഭാര്യയുമായി പിണങ്ങി കഴിയുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആര്യകോട് പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. ഭാര്യ: രാജേശ്വരി.മക്കൾ: ദീപ, ദിവ്യ.