ബാലരാമപുരം: മംഗലത്തുകോണം കാട്ടുനട റസിഡൻസ് അസോസിയേഷൻ ഓണാഘോഷവും കുടുംബസംഗമവും അതിയന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം എൻ.ജെ.പ്രഫുല്ലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് എ.ഗിരീശൻ അദ്ധ്യക്ഷത വഹിച്ചു.പുതിയ ഓഫീസിന്റെയും കുട്ടികളുടെ ഗ്രന്ഥശാലയുടെയും ഉദ്ഘാടനം വാർഡ് മെമ്പർ സുലേഖ നിർവഹിച്ചു.മെമ്പർ ലതാ ജയചന്ദ്രൻ ഓണക്കിറ്റ് വിതരണം ചെയ്തു.നെല്ലിമൂട് രാജേന്ദ്രൻ,വി.ബാഹുലേയൻ,​ ഗീതാ പ്രഫുല്ല ചന്ദ്രൻ,​സെക്രട്ടറി അഡ്വ.ശ്രീരാഗ് എന്നിവർ പ്രസംഗിച്ചു. ജനറൽ കൺവീനർ ആർ.സുരേഷ് കുമാർ സ്വാഗതവും ട്രഷറർ എസ്.സുബാഷ് നന്ദിയും പറഞ്ഞു.