sndp

റാസൽഖൈമ: ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് എസ്.എൻ.ഡി.പി യോഗം റാസൽഖൈമ യൂണിയൻ റാസൽഖൈമ വീനസ് ഹാളിൽ സംഘടിപ്പിച്ച ജയന്തി ആഘോഷം പത്രാധിപർ കെ. സുകുമാരൻ സ്മാരക തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി. പ്രേംരാജ് ഉദ്ഘാടനം ചെയ്തു. റാസൽഖൈമ യൂണിയൻ സെക്രട്ടറി സുഭാഷ് സുരേന്ദ്രൻ, പ്രസിഡന്റ് ജെ.ആർ.സി. ബാബുരാജൻ, അനിൽ വിദ്യാധരൻ, എം. സുദർശനൻ എന്നിവർ സംസാരിച്ചു. 35 വർഷം പ്രവാസ ജീവിതം പൂർത്തിയാക്കിയ റാസൽഖൈമ യൂണിയൻ അംഗം രാധാകൃഷ്ണനെ ഡി. പ്രേംരാജ് പൊന്നാടയണിയിച്ചു. യൂണിയൻ പ്രസിഡന്റ് ജെ.ആർ.സി. ബാബുരാജൻ ഉപഹാരം നൽകി. തുടർന്ന് ഗുരുദേവ ഭാഗവത പാരായണവും ഗുരുദേവ പൂജയും അന്നദാനവും നടന്നു.