കുഴിത്തുറ: കന്യാകുമാരി ജില്ലയിലെ ഇരണിയലിനടുത്ത് നടന്ന് പോയ യുവതിയുടെ മുഖത്ത് മുളക്പൊടി വിതറി കഴുത്തിൽ കിടന്ന 10 പവന്റെ മാല പൊട്ടിച്ച് കടന്നു. ഇരണിയൽ കാരൻക്കാട് കടുവൻവിള സ്വദേശി സുധാകരന്റെ ഭാര്യ അനിത കുമാരിയുടെ മാലയാണ് കവർന്നത്.വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം.

അനിത കുമാരി തമിഴ്നാട് സർക്കാരിന്റെ കുളച്ചൽ ഡിപ്പോയിലാണ് ജോലി നോക്കുന്നത്.

സംഭവ ദിവസം അനിതകുമാരി വീടിന്റെ അടുത്തുള്ള ബസ് സ്റ്റാൻഡിൽ ഇറങ്ങി വീട്ടിലേക്ക് നടക്കവേയാണ് മുളക് പൊടി വിതറി മാല കവർന്നത്.

നിലവിളി കേട്ട് നാട്ടുകാർ വന്നപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപെട്ടു. പരാതിയുടെ അടിസ്ഥാനത്തിൽ ഇരണിയൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യ്ത് അന്വേഷണം ആരംഭിച്ചു.