തിരുവനന്തപുരം : എസ്.എൻ.ഡി.പി യോഗം വലിയതുറ ശാഖയിൽ ശ്രീനാരായണ ഗുരുദേവ ജയന്തിയോടനുബന്ധിച്ച് വലിയതുറ ജംഗ്ഷനിൽ നടന്ന ചതയദിന സാംസ്കാരിക സമ്മേളനം വി.എസ്. ശിവകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മിറ്റി ചെയർപേഴ്സൺ ഗീത ജഗതൻ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അവാർഡ് വിതരണം നടത്തി. വലിയതുറ വികാരി ഫാദർ ഡേവിഡ്സൺ അനുഗ്രഹപ്രഭാഷണം നടത്തി. ഡിവൈ.എസ്.പി റെക്സ്ബോബി അരവിന്ദിനെ ചടങ്ങിൽ ആദരിച്ചു. വിദ്യാഭ്യാസ അവാർഡ് കെ. ജയമോഹനും ചതയദിന കലോത്സവ വിജയികൾക്ക് ശാഖ സെക്രട്ടറി കെ. ശ്രീകുമാറും കലാമത്സര വിജയികൾക്ക് റോട്ടറി ക്ളബ് സെക്രട്ടറി ഡോ. ജെ. മോസസും കായിക മത്സര വിജയികൾക്ക് വി.എഫ്.എ പ്രസിഡന്റ് എച്ച്. അലോഷ്യസും സമ്മാന വിതരണം നടത്തി. ശാഖാ പ്രസിഡന്റ് എസ്.എൽ.വി. സദാനന്ദൻ, ശാഖ ഭരണസമിതി അംഗം ജെ. ഗിരീശൻ, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് ബി. പ്രതാപചന്ദ്രൻ, ജറാൾഡ് ഫെർണാണ്ടസ്, ജി. സുവർണകുമാർ, ജി. രാജൻ, കെ. രാജേന്ദ്രൻ, വനിതാ സംഘം ശാഖാ ഭാരവാഹികളായ അജിത ഷിബു, ഷീബപ്രസാദ്, ഷീല സുനിൽചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. യൂണിയൻ ഭരണസമിതി അംഗം വി. ഷിബു സ്വാഗതവും ആഘോഷകമ്മിറ്റി ജനറൽ കൺവീനർ ആർ. ശ്രീജിത്ത് നന്ദിയും പറഞ്ഞു.