തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപന ഘോഷയാത്രയോടനുബന്ധിച്ച് നാളെ ഉച്ചയ്ക്ക് 2 മുതൽ രാത്രി 8 വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു. ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ - വെള്ളയമ്പലം - മ്യൂസിയം - പാളയം - സ്റ്റാച്യു - ഓവർബ്രിഡ്ജ് - പഴവങ്ങാടി - കിഴക്കേകോട്ട - വെട്ടിമുറിച്ച കോട്ട - മിത്രാനന്ദപുരം - പടിഞ്ഞാറേകോട്ട - ഈഞ്ചയ്ക്കൽ വരെയുള്ള റോഡിൽ വാഹന പാർക്കിംഗ് അനുവദിക്കില്ല.
വാഹനങ്ങൾ വഴി തിരിച്ച് വിടുന്നത് ഇങ്ങനെ
• എം.സി റോഡിൽ നിന്നു തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്കുള്ള വാഹനങ്ങൾ മണ്ണന്തല നിന്നു തിരിഞ്ഞ് കുടപ്പനക്കുന്ന് – പേരൂർക്കട - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - ജഗതി - തൈക്കാട് വഴി പോകണം.
• ദേശീയപാതയിൽ നിന്നുള്ള വാഹനങ്ങൾ ഉള്ളൂർ - മെഡിക്കൽ കോളേജ് - കണ്ണമ്മൂല - പാറ്റൂർ - ജനറൽ ഹോസ്പിറ്റൽ - ആശാൻ സ്‌ക്വയർ - അണ്ടർപാസ് - ബേക്കറി - പനവിള വഴി പോകേണ്ടതാണ്.
• നെടുമങ്ങാട് നിന്നുള്ളവ പേരൂർക്കട - പൈപ്പിൻമൂട് - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - വഴുതക്കാട് - ആനി മസ്‌ക്രിൻ സ്‌ക്വയർ - പനവിള വഴിയും നെയ്യാറ്റിൻകര ഭാഗത്തുനിന്നു കിഴക്കേകോട്ടയിലേക്ക് വരുന്നവ കൈമനം - മരുതൂർക്കടവ് - ചിറമുക്ക് - മണക്കാട് - കിഴക്കേകോട്ട വഴിയും പോകണം.
• കിഴക്കേകോട്ടയിൽ നിന്നു തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേക്കുള്ള വാഹനങ്ങൾ അട്ടക്കുളങ്ങര - കിള്ളിപ്പാലം വഴി പോകണം.
• തമ്പാനൂർ ഭാഗത്തുനിന്നു ദേശീയപാതയിലേക്ക് പോകേണ്ട വാഹനങ്ങൾ പനവിള - ബേക്കറി ഫ്‌ളൈ ഓവർ - അണ്ടർപാസ് -ജനറൽ ആശുപത്രി -പേട്ട - കണ്ണമ്മൂല -മെഡിക്കൽകോളേജ് - ഉള്ളൂർ വഴി പോകേണ്ടതാണ്.
• നെടുമങ്ങാടേക്ക് പോകേണ്ട വാഹനങ്ങൾ ബേക്കറി -വഴുതക്കാട്, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പൈപ്പിൻമൂട്, പേരൂർക്കട വഴി പോകണം.
നോ പാർക്കിംഗ് റോഡുകൾ
• കവടിയാർ - വെള്ളയമ്പലം - പാളയം - സ്റ്റാച്യു - ആയുർവേദ കോളേജ് - കിഴക്കേകോട്ട റോഡ്
• ഓവർബ്രിഡ്ജ് - തമ്പാനൂർ - പാളയം - കിള്ളിപ്പാലം - അട്ടക്കുളങ്ങര റോഡ്
• ഫുട്പാത്തുകൾ, റോഡ് മീഡിയനുകൾ
ഉച്ചയ്ക്ക് 12 മുതൽ രാത്രി 9 വരെ ചരക്ക് വാഹനങ്ങൾക്ക് നഗരത്തിൽ പ്രവേശനം അനുവദിക്കില്ല
വാഹനങ്ങൾ ഇവിടെ പാർക്ക് ചെയ്യാം
സെന്റ് ജോസഫ് ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട്, തൈക്കാട് പൊലീസ് ഗ്രൗണ്ട്, പേട്ട ഗേൾസ് ആൻഡ് ബോയ്‌സ് സ്‌കൂൾ ഗ്രൗണ്ട്, സി.എസ്.എൻ സ്റ്റേഡിയം പരിസരം, ഫോർട്ട് ഹൈസ്‌കൂൾ ഗ്രൗണ്ട്, സാൽവേഷൻ ആർമി ഹൈസ്‌കൂൾ, പി.എം.ജി - ലോ കോളേജ് റോഡിന്റെ ഒരു വശം, മ്യൂസിയം - നന്ദാവനം റോഡിന്റെ ഒരു വശം, ടാഗോർ തിയേറ്റർ ഗ്രൗണ്ട്, അട്ടക്കുളങ്ങര സെൻട്രൽ സ്‌കൂൾ ഗ്രൗണ്ട്, ഈഞ്ചയ്ക്കൽ - കോവളം ബൈപാസ് സർവീസ് റോഡിന്റെ ഒരു വശം, യൂണിവേഴ്‌സിറ്റി കോളേജ് ഗ്രൗണ്ട്, സംസ്‌കൃത കോളേജ് ഗ്രൗണ്ട്, വിമെൻസ് കോളേജ് ഗ്രൗണ്ട്, പൂജപ്പുര എൽ.ബി.എസ് കോളേജ് ഗ്രൗണ്ട്, വാട്ടർ അതോറിട്ടി കോമ്പൗണ്ട്, ആറ്റുകാൽ ദേവീക്ഷേത്ര പാർക്കിംഗ് ഗ്രൗണ്ട്, വെള്ളയമ്പലം -ശാസ്തമംഗലം റോഡിന്റെ ഒരു വശം, സംഗീത കോളേജ് ഗ്രൗണ്ട്, എസ്.എം.വി സ്‌കൂൾ ഗ്രൗണ്ട്.
ഹെൽപ്പ്ലൈൻ നമ്പരുകൾ: 04712558731, 2558732