onam

കിളിമാനൂർ: നഗരൂർ തേക്കിൻകാട് ശിവപുരം മലർവാടി ആർട്സ് ആൻഡ് സ്‌പോർട്സ് ക്ലബിന്റെ നാലാം വാർഷികവും ഓണാഘോഷ സമാപനവും ഇബ്രാഹിംക്കുട്ടി ഉദ്ഘാടനം ചെയ്തു. കായിക കൗതുക, കലാ മത്സരങ്ങൾ, വടംവലി, എസ്.എസ്.എൽ.സി വിജയികൾക്കുള്ള പുരസ്‌കാര വിതരണം തുടങ്ങിയവ നടന്നു. സബ് ഇൻസ്പെകടർ സെലക്ഷൻ കിട്ടിയ ഷാൻനെ അനുമോദിച്ചു. സജീവ് ശിവപുരത്തിന്റെ അദ്ധ്യക്ഷതയിൽ എം.എസ്. ജുനൈദ് സ്വാഗതം പറഞ്ഞു. കുടിയേല ശ്രീകുമാർ, സീരിയൽ സിനിമ താരങ്ങളായ ഹരിദാസ് വർക്കല, സെൽവരാജ്, കെ. രാജീവ്‌ എന്നിവർ സംസാരിച്ചു. നഗരൂർ സർവീസ് സഹകരണ ബാങ്ക് സഹായത്തോടെ പാവപ്പെട്ട വിദ്യാർത്ഥികൾക്ക് പഠന ഉപകരണങ്ങൾ നൽകി.