guru-pooja

കിളിമാനൂർ: എസ്.എൻ.ഡി.പി വാമനപുരം യൂണിയൻ അടയമൺ ശാഖയുടെ ആഭിമുഖ്യത്തിൽ ചതയദിനത്തോടനുബന്ധിച്ച് അടയമൺ ജംഗ്ഷനിൽ നടന്ന സാംസ്കാരിക സമ്മേളനവും ഗുരുപൂജയും വാമനപുരം യൂണിയൻ സെക്രട്ടറി വേണു കാരണവർ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് അടയമൺ മുരളിധരന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ വൈസ് പ്രസിഡന്റ് സാബുജി, കൗൺസിലർമാരായ കവി രാജൻ, ജയശ്രീ, ശാഖാ ഭാരവാഹികളായ സുനിൽ കുമാർ, ഹർഷകുമാർ, കല, വിനോദ് എന്നിവർ പങ്കെടുത്തു.