കോവളം:വെള്ളായണിക്കായൽ സംരക്ഷണ കൂട്ടായ്മയായ നീർത്തടാകം പരിസ്ഥിതി സംരക്ഷണ സംഘടനയുടെ നേതൃത്വത്തിലുള്ള കായൽ ഫെസ്റ്റ് സമാപിച്ചു. ഒരാഴ്ച നീണ്ടു നിന്ന ആഘോഷ പരിപാടിയിൽ ദേശാടന പക്ഷികളുടെ ഫോട്ടോ പ്രദർശനം, കുടുംബശ്രീ -കര കൗശല -ജൈവ ഉല്പന്നങ്ങൾ, നാടൻ ഭക്ഷണം, പരിസ്ഥിതി സൗഹൃദ ബോട്ട് യാത്ര. വൈകുന്നേരങ്ങളിൽ കലാ പരിപാടികളും ദീപാലാങ്കാരങ്ങളും നടന്നു. സമാപനത്തോടനുബന്ധിച്ച് പതിനൊന്ന് വിദേശരാജ്യങ്ങളിൽ നിന്നുള്ള കലാകാരന്മാരുടെയും കലാകാരികളുടെയും സംഗീത നൃത്ത പരിപാടികൾ ഏറെ ശ്രദ്ധേയമായി .
സാംബിയ, നേപ്പാൾ, തിബറ്റ്, ഉഗാണ്ട, നൈജീരിയ, ദക്ഷിണ സ്വീഡൻ , കെനിയ, സിംബാവെ, കൊളമ്പിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള കലാകാൻമാരാണ് കാന്താരി ഇൻസ്റ്റിറ്റ്യൂട്ടിന്റെ നേതൃത്വത്തിൽ പരിപാടികൾ അവതരിപിച്ചത്. സമാപന സമ്മേളനത്തിൽ നീർത്തടാകം ചെയർമാൻ മുട്ടയ്ക്കാട് ആർ.എസ് ശ്രീകുമാർ അദ്ധ്യക്ഷനായിരുന്നു. റിവൈവ് വെള്ളായണി പ്രോജക്റ്റ് കോ ഓർഡിനേറ്റർ ആദർശ് പ്രതാപ് ഉദ്ഘാടനം ചെയ്തു. നീർത്തടാകം ഡയറക്ടർ കിരൺ ,സെക്രട്ടറി അജു , ജയകുമാർ, ശൈലജ, ഷീല, അശ്വിൻ തുടങ്ങിയവർ സംസാരിച്ചു.