onakavyolsavam

വർക്കല: മണമ്പൂർ ആർട്ടിസ്റ്റ് രവിവർമ്മ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തിൽ മണമ്പൂർ ഗവ. യു.പി സ്കൂളിൽ ഓണകാവ്യോത്സവം നടന്നു. മാവേലി നാട് വാണീടും കാലം എന്ന ഓണപ്പാട്ട് മണമ്പൂർ രാജൻബാബുവിനൊപ്പം സംഘം ചേർന്ന് ആലപിച്ചാണ് കാാവ്യോത്സവത്തിന് തുടക്കം കുറിച്ചത്. കുമാരനാശാൻ മുതൽ ആലങ്കോട് ലീലാകൃഷ്ണൻ വരെയുളള 19 കവികളുടെ ഓണക്കവിതകൾ ശശി മാവിൻമൂട്, എ.വി.ബാഹുലേയൻ, കാപ്പിൽ അജയകുമാർ, ജയചന്ദ്രൻ പനയറ, യു.എൻ.ശ്രീകണ്ഠൻ കല്ലമ്പലം, എസ്.സതീഷ് കുമാർ, എൻ.കനകാംബരൻ, എം.എസ്.വേണുഗോപാൽ, എച്ച്.എൽ.നസിം മന്നാനി, വി.പ്രശോകൻ, രമസുരേഷ്, ജി.സുലോചന, ജി.പ്രഫുല്ലചന്ദ്രൻ, ശശി കെ വെട്ടൂർ, അഷ്ടമിബിമൽ, നിനവ് വിജയ്, അജിതൻ, രാജചന്ദ്രൻ എന്നിവർ അവതരിപ്പിച്ചു. ബി.വരദരാജൻ, ജി.സുകുമാരൻ, സനിൽ, ജി.സത്യശീലൻ, മാവിളവിജയൻ, അഡ്വ. വി.മുരളീധരൻപിളള തുടങ്ങിയവർ സംസാരിച്ചു. എസ്.സുരേഷ്ബാബു സ്വാഗതവും വി.ശിവൻപിളള നന്ദിയും പറഞ്ഞു.