കാട്ടാക്കട:കണ്ടല ഗവ.ഹൈസ്കൂളിലെ 1993 വർഷത്തൈ എസ്.എസ്.എൽ.സി ബാച്ച് വിദ്യാർത്ഥികളുടെ കൂട്ടായ്മയായ സ്നേഹക്കൂടിന്റെ ഓണാഘോഷം ജില്ലാ പഞ്ചായത്തം വി.ആർ.രമാകുമാരി ഉദ്ഘാടനം ചെയ്തു.മാറനല്ലൂർ ഗ്രാമ പഞ്ചായത്തംഗങ്ങളായ പി.മുരളീധരൻ നായർ,ബി.നസീറ,എസ്.ആർ.ബിന്ദു,കൂട്ടായ്മ ചെയർപേഴ്സൻ എസ്.ആർ.ബിന്ദു,കൺവീനർ എസ്.അനിൽകുമാർ,ഡി.എസ്.ചിത്ര,രതീഷ് കുമാർ എന്നിവർ സംസാരിച്ചു.ഓണാഘോഷത്തോടനുബന്ധിച്ച് എസ്.എസ്.എൽ.സി പ്ലസ് ടു വിജയികളെ ആദരിക്കലും,കലാപരിപാടികൾ,ഓണം പ്രശ്നോത്തരി,വടംവലി മത്സരം,കരക്കേ ഗാനമേള എന്നിവയും നടന്നു.