നെയ്യാറ്റിൻകര: ശ്രീനാരായണ സാംസ്കാരിക സമിതി,​​ നെയ്യാറ്റിൻകര താലൂക്ക് യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു. മുൻ സംസ്ഥാന സെക്രട്ടറി എസ്.കെ. സുരോഷ് ഉ​ദ്ഘാടനം ചെയ്തു. വിശ്വംഭരൻ അദ്ധ്യക്ഷത വഹിച്ചു. കെ. ചന്ദ്രൻ,​ സംസ്ഥാന സെക്രട്ടറി എൻ. രത്നാകരൻ,​ ജ്ഞാനകുമാരൻ,​ ടി.എൻ. ജയപ്രകാശ്,​ ലീന,​ ഗോപികാറാണി,​ പ്യാരി,​ എൻ. ബാലകൃഷ്ണൻ,​ അനിൽ എന്നിവർ പങ്കെടുത്തു.

പുതിയ താലൂക്ക് യൂണിറ്റ് ഭാരവാഹികളായി കെ. സി. വിജയകുമാർ ( പ്രസിഡന്റ്)​,​ പി.കെ. ശോഭന,​ കെ. ചന്ദ്രൻ (വൈ .പ്രസിഡന്റ്)​,​ പി.എസ്. അനിൽ (സെക്രട്ടറി)​,​ സുശീലൻ. എസ്,​ ലീന. എസ്(ജോ. സെക്രട്ടറി)​,​ ജി. ശിശുപാലൻ(ട്രഷറർ)​,​ വി. വേലപ്പൻ,​ എസ്. പ്രദീഷ്,​ കെ.ശിവരാജൻ,​ രജനികൃഷ്ണൻ,​ വി. ജയചന്ദ്രകുമാർ,​ ഡി. സുകുമാരൻ (കമ്മിറ്റി അംഗങ്ങൾ)​വിശ്വംഭരൻ,​ വി.കെ. കുമാർ(രക്ഷാധികാരി )​ എന്നിവരെ തിരഞ്ഞെടുത്തു.