നെടുമങ്ങാട് : കേരള സർവകലാശാലയുടെ കീഴിലുള്ള നെടുമങ്ങാട് ടീച്ചർ എഡ്യൂക്കേഷൻ കോളേജിൽ സി. ദിവാകരൻ എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അഞ്ച് ലക്ഷം രൂപ വിനിയോഗിച്ച് നിർമ്മിച്ച സ്മാർട്ട് ക്ലാസ് മുറികൾ, കംപ്യൂട്ടറുകൾ, ടോയ്‌‌ലെറ്റുകൾ എന്നിവയുടെ ഉദ്‌ഘാടനം 17 ന് രാവിലെ 11ന് നടക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബി.ബിജുവിന്റെ അദ്ധ്യക്ഷതയിൽ സി.ദിവാകരൻ എം.എൽ.എ ഉദ്‌ഘാടനം ചെയ്യും. കോളേജ് യൂണിയൻ മെരിറ്റ് ഡേ, കലാ-കായിക, സാഹിത്യ ക്ലബുകളുടെ ഉദ്‌ഘാടനവും ഇതോടനുബന്ധിച്ച് നടക്കുമെന്ന് പ്രിൻസിപ്പൽ ഡോ. രേണുക സോണി അറിയിച്ചു. നഗരസഭ ചെയർമാൻ ചെറ്റച്ചൽ സഹദേവൻ, സിന്റിക്കേറ്റംഗം പ്രൊഫ. കെ.ലളിത, സംഗീത സംവിധായകൻ ജി.കെ. ഹരീഷ്‌മണി, എക്സൈസ് ഇൻസ്‌പെക്ടർ എ.പി. ഷാജഹാൻ, പി.കെ. സുധി, ടി.ആർ. സുരേഷ് തുടങ്ങിയവർ പങ്കെടുക്കും.