നെടുമങ്ങാട് : മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പി യും ഡി.സി.സി പ്രസിഡന്റുമായിരുന്ന തലേക്കുന്നിൽ ബഷീറിനെ കേരള സ്റ്റേറ്റ് മത്സ്യ വിതരണ തൊഴിലാളി കോൺഗ്രസിന്റെയും അസംഘടിത തൊഴിലാളി കോൺഗ്രസിന്റെയും ( ഐ. എൻ. ടി. യു. സി) നേതൃത്വത്തിൽ ഭാരവാഹികളും പ്രവർത്തകരും വസതിയിലെത്തി ആദരിച്ചു.മുണ്ടേല അജിത് പൊന്നാടയണിയിച്ചു.ആര്യനാട് വിപിൻ ഫലകം നൽകി.കണ്ണമ്പള്ളി അനൂപ് ലാൽ, കെ.എസ് ബിനു, അനന്തകൃഷ്ണൻ, എസ്.അഖിൽദേവ്,നെയ്യാറ്റിൻകര വിശാഖ്,കാട്ടാക്കട ഡാനിയൻ,വെളിയന്നൂർ ഹരി തുടങ്ങിയവർ പങ്കെടുത്തു.