
കഴക്കൂട്ടം: യുവതിയെ ആളൊഴിഞ്ഞ സ്ഥലത്ത് തടഞ്ഞ് നിറുത്തി ആക്രമിച്ച നിരവധി ക്രിമിനൽ കേസുകളിലെ പ്രതി അറസ്റ്റിലായി.
കഠിനംകുളം പുതുക്കുറുച്ചി ചർച്ചിന് സമീപം തെരുവിൽ തൈ വിളാകത്ത് വീട്ടിൽ നിഷാന്ത് സ്റ്റാലിനെയാണ് (26) കഠിനംകുളം പൊലീസ് അറസ്റ്റുചെയ്തത്. അവിട്ടം നാളിൽ വൈകിട്ട് 7ന് കണിയാപുരത്തെ ആശുപത്രിയിൽ നിന്നു ജോലി കഴിഞ്ഞ് പുതുവൽ കോളനിയിലെ വീട്ടിലേക്ക് സ്കൂട്ടറിൽ മടങ്ങവെ മറ്റൊരു സ്കൂട്ടറിലെത്തിയ പ്രതി യുവതിയെ തടഞ്ഞ് നിറുത്തി ആക്രമിച്ച ശേഷം രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പിടിയിലായ നിഷാന്ത് കഴക്കൂട്ടം, തുമ്പ, കഠിനംകുളം പൊലീസ് സ്റ്റേഷനുകളിൽ നിരവധി കേസുകളിൽ പ്രതിയാണ്. കഠിനംകുളം പൊലീസ് എസ്.എച്ച്.ഒ വിനോദ് കുമാർ, എസ്.ഐ അഭിലാഷ്, എ.എസ്.ഐമാരായ സവാദ് ഖാൻ, കൃഷ്ണ പ്രസാദ്, ഷാജി, സി.പി.ഒമാരായ സജികുമാർ, രാജു, അനസ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.