grudva

വക്കം: കടയ്ക്കാവൂർ ചിറമൂല കേന്ദ്രം മുക്ക് എസ്.എൻ.ഡി.പി ശാഖാ യോഗത്തിന്റെ നേതൃത്വത്തിൽ ശ്രീനാരായണ ഗുരുദേവ ജയന്തി ദിനം ഭക്തിനിർഭരമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ചിറമൂല ഗുരുമന്ദിരാങ്കണത്തിൽ ശാഖാ യോഗം പ്രസിഡന്റ് ഷാനവാസ് കൊള്ളഴികം പീത പതാക ഉയർത്തി. തുടർന്ന് ഗുരുമന്ദിരാങ്കണത്തിൽ സമൂഹ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ പാരായണം, പുഷ്പാർച്ചന, ദൈവദശക കീർത്തനാലാപനം, ഉച്ചക്ക് പായസ സദ്യ എന്നിവ നടന്നു. ഉച്ചക്ക് 3.30ന് നടന്ന ജയന്തി ഘോഷയാത്ര എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി. വിപിൻ രാജ് ഉദ്ഘാടനം ചെയ്തു. ശാഖാ സെക്രട്ടറി സുനിൽ കുമാർ തണലിന്റെ അദ്ധ്യക്ഷതയിൽ ചിറയിൻകീഴ് എസ്.എൻ.ഡി.പി യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, ബിജു കുന്നുംപുറത്തിനു പീത പതാക കൈമാറി ഘോഷയാത്രയുടെ ഫ്ളാഗ് ഓഫ് നിർവഹിച്ചു. എസ്.എൻ.ഡി.പി യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ അജി കീഴാറ്റിങ്ങൽ, സി. കൃത്തിദാസ്, ശാഖാ വൈസ് പ്രസിഡന്റ് ഷൈൻ, വനിതാ സംഘം ഭാരവാഹികളായ സുലോചന, ഷീല, ഷർമിള, യൂത്ത് മൂവ്മെന്റ് പ്രതിനിധി സുജൻ, അനൂപ്, ശാഖാ ഭാരവാഹികളായ സോമൻ, സുഗതൻ, ശശിധരൻ, രാധാകൃഷ്ണൻ, ശശാങ്കൻ, സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. ഘോഷയാത്ര വഴി നീളെ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പള്ളിമുക്ക് ജംക്‌ഷൻ വഴി സന്ധ്യയോടെ ഗുരുക്ഷേത്രാങ്കണത്തിൽ സമാപിച്ചു.