കഴക്കൂട്ടം: തുമ്പ രാജീവ് ഗാന്ധിനഗർ സ്വദേശി റിനിക്‌സന്റെ വീട്ടിൽ നാടൻ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തിലെ പ്രതി അറസ്റ്റിൽ. ഒളിവിൽ കഴിയുകയായിരുന്ന മേനംകുളം കിൻഫ്രാ പാർക്കിന് സമീപം പുതുവൽപുരയിടത്തിൽ ചിന്നുവിനെയാണ് (28) കഴക്കൂട്ടം പൊലീസ് പിടികൂടിയത്. കഴക്കൂട്ടം സി.ഐ ജെ.എസ്. പ്രവീണിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്‌ത ഇയാളെ റിമാൻഡ് ചെയ്‌തു.