ആറ്റിങ്ങൽ: അവനവ‍ഞ്ചേരിയിലും പരിസരപ്രദേശത്തും അക്രമം നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തിലെ പ്രധാന പ്രതിയെ ആറ്റിങ്ങൽ പൊലീസ് പിടികൂടി. വേങ്ങോട് കുടവൂർ ചക്കൻവിളാകം വീട്ടിൽ സർജുരാ‌ജാണ് (29)​ പിടിയിലായത്. സംഘത്തിലെ മറ്റ് ഏഴുപേർ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. അവനവഞ്ചേരി ഊരുപൊയ്‌ക കരട്ടയിൽ വീട്ടിൽ അജീഷിനെ (35) മുൻ വൈരാഗ്യത്തിന്റെ പേരിൽ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇവർ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ ഇയാൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അജീഷിനെ വെട്ടിപരിക്കേല്പിച്ച ശേഷം പുറത്തിറങ്ങിയ സംഘം റോഡിലൂടെ ബൈക്കിൽ പോകുകയായിരുന്ന നിതിനെ (25)​ തലയിൽ വെട്ടി പരിക്കേല്പിച്ച ശേഷം രണ്ടുപവൻ മാലയും ആധാർ ഉൾപ്പെടെയുള്ള രേഖകളടങ്ങിയ പഴ്‌സും തട്ടിയെടുത്തു.