നേമം: ജനകീയ കൂട്ടായ്മയിലൂടെ വെള്ളായണി ടൂറിസത്തെ അന്തർദ്ദേശീയ തലത്തിലേക്ക് ഉയർത്താൻ ശ്രമിക്കണമെന്ന് മേയർ വി.കെ. പ്രശാന്ത് പറഞ്ഞു. 45 -ാമത് മഹാത്മാ അയ്യങ്കാളി ജലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കല്ലിയൂർ പഞ്ചായത്ത് പ്രസിഡന്റ് ആർ. ജയലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു. ജലോത്സവ പരിപാടിയുടെ ചെയർമാൻ എം. വിനുകുമാർ, ജലോത്സവ ട്രസ്റ്റ് ചെയർമാൻ ആർ. മോശ, സെക്രട്ടറി ബി. ശശിധരൻ, ട്രഷറർ മോഹനൻ, ഫിനാൻസ് കമ്മിറ്റി ചെയർമാൻ സി.എസ്. രാധാകൃഷ്ണൻ, കല്ലിയൂർ പഞ്ചായത്ത് സ്റ്രാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയന്തി, വാർഡ് അംഗങ്ങളായ മനോജ് കെ. നായർ, എം. സന്ധ്യ, ആർ. രാജലക്ഷ്മി, ചന്തു കൃഷ്ണ, കൃഷ്ണകുമാരി, സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി വിജയകുമാർ, വെള്ളായണി രാമചന്ദ്രൻ, വിജേഷ്, കല്ലിയൂർ എൻ. രാജു തുടങ്ങിയവർ പങ്കെടുത്തു. അമ്മേ ദേവി മർമ്മ കളരിപ്പയറ്റ് സംഘത്തിന്റെ കളരിപ്പയറ്റും, നാടൻപാട്ടും, സരയു ഓർക്കസ്ട്രയുടെ ഗാനമേളയും നടന്നു. മത്സര വിജയികൾക്കുള്ള സമ്മാനദാനത്തോടെ നാലു ദിവസം നീണ്ടു നിന്ന ജലോത്സവം സമാപിച്ചു.