തിരുവനന്തപുരം: ഐക്യമലയാള പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ പിഎസ്.സി. ആസ്ഥാനത്തിന് മുമ്പിൽ നടക്കുന്ന സമരം 17 ദിവസം പിന്നിട്ടു. സമരത്തിന് ഐക്യദാർഢ്യം അറിയിച്ച് ശാസ്ത്രസാഹിത്യ പരിഷത്ത് തിരുവനന്തപുരം ജില്ലാ കമ്മിറ്റി സമരപ്പന്തലിൽ ഉപവസിച്ചു. ആർ.വി.ജി. മേനോൻ ഉപവാസം ഉദ്ഘാടനം ചെയ്തു. പി.എസ്.സി. പരീക്ഷകൾ മലയാളത്തിൽ കൂടി നടത്തുന്നതിന് സർക്കാർ രാഷ്ട്രീയ ഇച്ഛാശക്തി കാണിക്കണമെന്ന് ആർ.വി.ജി. മേനോൻ പറഞ്ഞു. വി.മധുസൂദനൻ നായർ അദ്ധ്യക്ഷനായിരുന്നു. പി.രാമഭദ്രൻ, ബി.എസ്.പി മുൻ സംസ്ഥാന പ്രസിഡന്റ് പ്രഹ്ലാദൻ, ഡോ.സി.പി.അരവിന്ദാക്ഷൻ, നടുവട്ടം ഗോപാലകൃഷ്ണൻ, എസ്.ജയകുമാർ, ബി.രമേശ്, ഡോ.വി.എസ്.ധന്യ, കെ.കെ.കൃഷ്ണകുമാർ, ചന്ദ്രമോഹൻ റാന്നി, എം.വി.തോമസ് , ജേപ്പി വേളമാനൂർ തുടങ്ങിയവർ സംസാരിച്ചു. ഹരിദാസൻ സ്വാഗതവും സുബൈർ അരിക്കുളം നന്ദിയും പറഞ്ഞു. 'കാവ്യാലാപനം' കൂട്ടായ്മയിലെ അംഗങ്ങൾ കവിതകളും പാട്ടുകളും അവതരിപ്പിച്ചു. കെ.രാജീവ്, മനോജ് പുളിമാത്ത്, കൃഷ്ണൻ കുറൂർ, ജയദാസ്, അബൂബക്കർ, മണിയമ്മ, സലിം അഞ്ചൽ, സപ്തപുരം അപ്പുക്കുട്ടൻ തുടങ്ങിയവർ കാവ്യാലാപനത്തിൽ പങ്കെടുത്തു. നന്ദിയോട് പച്ച സ്‌കൂളിലെ വിദ്യാർത്ഥികൾ കാവ്യകേളി അവതരിപ്പിച്ചു. അന്തരിച്ച കവി കിളിമാനൂർ മധുവിന്റെ ഭൗതികശരീരം സമരപ്പന്തലിന് മുന്നിൽ പൊതുദർശനത്തിനു വച്ചു. തുടർന്ന് നടന്ന ചടങ്ങിൽ വി.മധുസൂദനൻ നായർ അനുസ്മരണ പ്രഭാഷണം നടത്തി.