arif-mohammad-khan

തിരുവനന്തപുരം: ഹിന്ദിദിനത്തിൽ ഹിന്ദിയെ പിന്തുണച്ച് കേരള ഗവർണറും ഹിന്ദി ദിനാശംസ നേർന്നു. രാജ്യത്തെ ഏകഭാഷയെന്ന നിലയിൽ ഹിന്ദിയെ പ്രോത്സാഹിപ്പിക്കണമെന്ന ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവന വിവാദമായതിന് പിന്നാലെ ഇന്നലെ വൈകിട്ട് 3.57നാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഹിന്ദി ഐക്യത്തെ ഉറപ്പിക്കുമെന്ന് ട്വീറ്റ് ചെയ്തത്.

"ഭാഷ ജനങ്ങളെ ഒരുമിപ്പിക്കും, പ്രചോദിപ്പിക്കും. മാതൃഭാഷയ്ക്കൊപ്പം ദേശീയഭാഷയായ ഹിന്ദിയിലൂടെ നമുക്ക് ഐക്യം ഉറപ്പിക്കാം. ജോലിയിൽ ഹിന്ദി ഉപയോഗിക്കാം. ഹിന്ദിദിനാശംസകൾ" എന്നാണദ്ദേഹം ആശംസയർപ്പിച്ചത്.