നെയ്യാറ്റിൻകര: ശബരിനാഥ് ജുവലറിയുടെ ആഭിമുഖ്യത്തിൽ ബസ് സ്റ്റാൻഡ് ജംഗ്ഷനിൽ നടന്ന ഓണക്കിറ്റ് വിതരണം കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്‌തു. നെയ്യാറ്റിൻകര നഗരസഭ ചെയർപേഴ്സൺ ഹീബ ഓണക്കോടികൾ വിതരണം ചെയ്‌തു. വ്യാപാരി വ്യവസായി ഏകോപന സമിതി നെയ്യാറ്റിൻകര യൂണിറ്റ് പ്രസിഡന്റ് മഞ്ചത്തല സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി നെയ്യാറ്റിൻകര മണ്ഡലം പ്രസിഡന്റ് സുരേഷ് തമ്പി, ജില്ലാ ട്രഷറർ എൻ.പി. ഹരി, ജുവലറി ഉടമ ഡോ. ശബരിനാഥ് രാധാകൃഷ്ണൻ, യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. രജിത്ത് ചന്ദ്രൻ, സി.ഐ. പ്രദീപ് കുമാർ, കൗൺസിലർ ഹരികുമാർ, തിരുമംഗലം സന്തോഷ്, ശിവസേനാ മണ്ഡലം പ്രസിഡന്റ് ആറാലുംമൂട് ജിനു, ആന്റണി അലൻ, ശ്രീധർനായർ, വിജയൻ ക്യാപിറ്റൽ, വിജയൻ എന്നിവർ പങ്കെടുത്തു. നിർദ്ധനരായ 101 പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്‌തു.