ggg

നെയ്യാറ്റിൻകര: എസ്.എൻ.ഡി.പി യോഗം പുത്തനമ്പലം ശാഖയിൽ നടന്ന ശ്രീനാരായണ ഗുരുദേവ ജയന്തി സമ്മേളനം യൂണിയൻ പ്രസിഡന്റ് കെ.വി. സൂരജ്കുമാർ ഉദ്ഘാടനം ചെയ്‌തു. ശാഖാ പ്രസിഡന്റ് കെ.എസ്. ബാലചന്ദ്രൻ അദ്ധ്യക്ഷനായിരുന്നു. ശാഖാ സെക്രട്ടറി ബി. മോഹനൻ, അഡ്വ. എസ്.കെ. അശോകകുമാർ, കേരള വനിതാ കമ്മിഷൻ ലേ ഓഫീസർ അഡ്വ. പി. ഗിരിജ, സുരേഷ് കുമാർ, സജിത്കുമാർ‌, ചന്ദ്രസേനൻ തുടങ്ങിയവർ പങ്കെടുത്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.