fff

നെയ്യാറ്റിൻകര: നേമം, നെയ്യാറ്റിൻകര, ബാലരാമപുരം, ധനുവച്ചപുരം, പാറശാല റെയിൽവേ സ്റ്റേഷനുകളിലെ അപര്യാപ്തതകൾ അടിയന്തരമായി പരിഹരിക്കണമെന്നാവശ്യപ്പെട്ട് നെയ്യാറ്റിൻകര ജില്ലാ രൂപീകരണ യുവജന സമിതി നെയ്യാറ്റിൻകര റെയിൽവേ സ്റ്റേഷന് മുൻപിൽ മെഴുകുതിരികൾ ഉപയോഗിച്ച് പ്രതിഷേധ ജ്വാല കത്തിച്ചു. കാടും പടർപ്പുമേറി കിടക്കുന്ന ഈ റെയിൽവേ സ്റ്റേഷനുകളിൽ യാത്രക്കാർക്ക് പ്രാഥമികാവശ്യത്തിനുള്ള സൗകര്യം, വിശ്രമമുറി, ജലലഭ്യത എന്നിവയില്ലെന്നും ഇതിനെതിരെ സമരം ശക്തമാക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. പി. ഗോപിനാഥൻ നായർ, അഡ്വ. എസ്.ആർ. തങ്കരാജ്, കുളത്തൂർ സുകുമാരൻനായർ, അഡ്വ. ആർ.ടി. പ്രദീപ്, കൈരളി ശശിധരൻ, കെ.കെ. ശ്രീകുമാർ, ജയകുമാർ, ആൽബിൻ കിളിയൂർ, സിജാർ അസീസ് കുടപ്പനാമൂട്, ഡോ. വിഷ്ണു .വി.സി, അരങ്ങിൽ ഗോപകുമാർ, എൻ.എസ്. ആമിന, നിഖിൽ ജിനൻ തുടങ്ങിയവർ പങ്കെടുത്തു.