കാട്ടാക്കട: ഓണക്കാലത്ത് തങ്ങളുടെ സൗഹൃദങ്ങൾ പുതുക്കുകയാണ് കുറ്റിച്ചൽ പരുത്തിപ്പള്ളി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥികൾ. 1991, 1996 വർഷങ്ങളിൽ എസ്.എസ്.എൽ.സി കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളാണ് ഒണത്തിന് ഒത്തുകൂടിയത്.
ഓണത്തിരക്കുകൾ ഉണ്ടായിട്ടും കുടുംബസമേതമാണ് അംഗങ്ങൾ എത്തിയത്. തങ്ങളോടൊപ്പം പഠിച്ച് അകാലത്തിൽ പൊലിഞ്ഞവർക്ക് സ്മരണാഞ്ജലി അർപ്പിച്ചു. 1991 ബാച്ചിന്റെ 5ാം വാർഷികവും കുടുംബ സംഗമവും പ്രവാസി മലയാളിയും ഒ.ഐ.സി.സി ദക്ഷിണമേഖലാ പ്രസിഡന്റുമായ അഷറഫ് കുറ്റിച്ചൽ ഉദ്ഘാടനം ചെയ്തു.
നിജ ജയകുമാർ, ഷിബു. എൻ.കെ, എ. ഹൗലത്ത് ബീവി എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി ,പ്ലസ്ടു പരീക്ഷകളിൽ മകിച്ച വിജയ നേടിയവരേയും ഡോക്ടറേറ്റ് നേടിയ പി.ആർ.ഡി ഉദ്യോഗസ്ഥ ഡോ. രമ എന്നിവരേയും ചടങ്ങിൽ ആദരിച്ചു.
1996 ബാച്ചിന്റെ കൂട്ടായ്മയ്ക്ക് ദിപു കൃഷ്ണൻ, സുപ്രഭ, അനസ്, ദിവ്യ, സുമയ്യ എന്നിവർ നേതൃത്വം നൽകി. ഓണ സദ്യയും പഴയകാല ഓണകലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികളും അവതരിപ്പിച്ചു.