മലയിൻകീഴ്: പേയാട് നവോദയ കോളേജിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ 'ചങ്ങാതിക്കൂട്ടത്തി'ന്റെ സംഗമം ഐ.ബി.സതീഷ്.എം.എൽ.എ ഉദ്ഘാടനം ചെയ്തു. നിരവധി പൂർവ വിദ്യാർത്ഥികളും മുൻ അദ്ധ്യാപകരും പങ്കെടുത്തു. ബൈജുവിന്റെ അദ്ധ്യക്ഷതയിൽ കോളേജ് അങ്കണത്തിൽ ചേർന്ന സംഗമത്തിൽ വിളപ്പിൽ ഗ്രാമപഞ്ചായത്ത് അംഗം ആർ.ബി. ബിജുദാസ്, ദീപ എന്നിവർ സംസാരിച്ചു. അദ്ധ്യാപകരെ ആദരിക്കൽ ചടങ്ങിന് ശേഷം ഓണസദ്യ കഴിച്ചാണ് ചങ്ങാതിക്കൂട്ടം പിരിഞ്ഞത്.