തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം മുട്ടത്തറ ശാഖയുടെ ആഭിമുഖ്യത്തിൽ 165ാമത് ശ്രീനാരായണ ഗുരുദേവജയന്തി ആഘോഷിച്ചു. പ്രസിഡന്റ് വി. വിശ്വലാലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പൊതുയോഗം വാർഡ് കൗൺസിലർ ആർ. മിനി ഉദ്ഘാടനം ചെയ്‌തു. ലൈജു സുനിലിന്റെ ഗുരുവന്ദനത്തോടെ ചടങ്ങുകൾ ആരംഭിച്ചു. വിദ്യാഭ്യാസ അവാർഡുകളുടെ വിതരണവും മുഖ്യപ്രഭാഷണവും യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് നിർവഹിച്ചു. ബി. രാജേന്ദ്രൻ, യൂണിയൻ പ്രതിനിധി വിജയമോഹൻ, ദേവസ്വം സെക്രട്ടറി കുമാർ ജി. മേഘവർണം, യൂത്ത് മൂവ്മെന്റ് ജില്ലാകൺവീനർ അരുൺ അശോക്, വനിതാസംഘം പ്രസിഡന്റ് പി. ശൈലജ എന്നിവർ സംസാരിച്ചു. ശാഖാസെക്രട്ടറി കെ.കെ. വേണുഗോപാലൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി. പ്രതാപചന്ദ്രൻ നന്ദിയും പറഞ്ഞു.