hashish

വെഞ്ഞാറമൂട്: വെമ്പായം മൊട്ടക്കാവ് ഭാഗത്ത്‌ നിന്നു അറുപത് ഗ്രാം കഞ്ചാവുമായി മൊട്ടക്കാവ്, പാറയം വിളാകത്ത് വീട്ടിൽ ഷാൻ (24)നെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ എൻ.ഡി.പി. എസ് കേസ് രജിസ്റ്റർ ചെയ്തു.ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് എക്സൈസ് കമ്മിഷണർ പ്രഖ്യാപിച്ച "ഓപ്പറേഷൻ വിശുദ്ധി"യുടെ ഭാഗമായി വാമനപുരം റേഞ്ച് എക്‌സൈസ് ഇൻസ്‌പെക്ടർ എ.ഷമീർ ഖാനും സംഘവും നടത്തിയ റെയ്ഡിലാണ് പ്രതി പിടിയിലായത്.പ്രിവന്റീവ് ഓഫീസർ സുദർശനൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ ദിലീപ് കുമാർ, സജീവ് കുമാർ, വനിത സിവിൽ എക്‌സൈസ് ഓഫീസർ ഷഹീന ബീവി, സിവിൽ എക്‌സൈസ് ഓഫീസർ ട്രെയിനിമാരായ ഷിജിൻ, വൈശാഖ്, മഹേഷ്‌, ഡ്രൈവർ ജയകുമാർ എന്നിവർ അടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്.