ven

തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം വെൺപാലവട്ടം ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 165ാമത് ജയന്തി ആഘോഷിച്ചു. ശാഖാ പ്രസിഡന്റ് ജി. ശിവാനന്ദൻ പതാക ഉയർത്തി. തുടർന്ന് ശാഖാ യൂത്ത് മൂവ്മെന്റ് സംഘടിപ്പിച്ച ഇരുചക്രവാഹന ഘോഷയാത്ര നടന്നു. വൈകിട്ട് നടന്ന ജയന്തി ഘോഷയാത്ര യൂണിയൻ സെക്രട്ടറി ആലുവിള അജിത്ത് ഉദ്ഘാടനം ചെയ്‌തു. യൂണിയൻ ഭാരവാഹി കെ.വി. അനിൽകുമാർ, ശാഖാപ്രസിഡന്റ് ജി. ശിവാനന്ദൻ, എസ്. ശ്രീകുമാർ, വി. ഷിബുകുമാർ, എം. വിജയൻ, ബി. സുദർശനൻ, എൻ. വിദ്യാനന്ദൻ, എം.ആർ. ബിജു, വനിതാസംഘം പ്രസിഡന്റ് എൻ. തുളസീഭായി, സെക്രട്ടറി ജെ. സൈരന്ധ്രി എന്നിവർ പങ്കെടുത്തു. തുടർന്നുള്ള സമാപന സമ്മേളനത്തിൽ ശാഖയ്ക്ക് സ്ഥലം വാങ്ങുന്നതിനായി രണ്ടുലക്ഷം രൂപയുടെ ചെക്ക് വെൺപാലവട്ടത്ത് ഭുവനാലയത്തിൽ ഭുവനേന്ദ്രൻ ജയലക്ഷ്‌മിക്ക് നൽകി. വിദ്യാഭ്യാസനിധി നറുക്കെടുപ്പ്, ഒാണക്കോടി വിതരണം, വിവിധ പെൻഷനുകൾ, ശാഖാ മെമ്പർമാർക്കും മക്കൾക്കും ഏർപ്പെടുത്തിയ കലാകായിക മത്സര വിജയികൾക്കുള്ള ട്രോഫികൾ എന്നിവ വിതരണം ചെയ്‌തതായി ശാഖാസെക്രട്ടറി ജി. സുരേഷ് കുമാർ അറിയിച്ചു.