തിരുവനന്തപുരം: വക്കം സൗഹൃദവേദിയുടെ ഒാണാഘോഷവും കുടുംബ സംഗമവും ഹോട്ടൽ പ്രശാന്തിൽ നടന്നു. പ്രസിഡന്റ് സി.വി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം ഡോ.ബി. ഇക്ബാൽ ഉദ്ഘാടനം ചെയ്‌തു. ഡോ.എം.എ. അക്ബർ അവാർഡ് ജേതാവ് സുൽത്താന സുമയ്യ, മുൻസിഫ് മജിസ്ട്രേട്ടായി സെലക്ഷൻ ലഭിച്ച റിയാ റജി, കേരള യൂണിവേഴ്സിറ്റിയിൽനിന്നു കോമേഴ്സിൽ പിഎച്ച്.ഡി നേടിയ ഷിജിന എ.എസ്. എന്നിവർക്ക് അദ്ദേഹം ഉപഹാരം നൽകി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ വക്കം സൗഹൃദവേദി അംഗങ്ങളുടെ മക്കൾക്കും വക്കം ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ നിന്നും കഴിഞ്ഞ എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ളസ് നേടിയ വിദ്യാർത്ഥികൾക്ക് കാഷ് അവാർഡുകളും നൽകി. ജീവകാരുണ്യ പ്രവർത്തകൻ നാസ് വക്കത്തിന് പ്രസിഡന്റ് സി.വി. സുരേന്ദ്രൻ ഉപഹാരം നൽകി. അഡ്വ.ആർ. സുഗതൻ, വക്കം പഞ്ചായത്ത് പ്രസിഡന്റ് എസ്. വേണുജി , പത്മം ടീച്ചർ എന്നിവർ സംസാരിച്ചു. ട്രഷറർ കെ.ബി. മുകുന്ദന്റെ നേതൃത്വത്തിലുള്ള കലാപരിപാടികളും സുഭാഷ് ചന്ദ്രബോസ് അവതരിപ്പിച്ച ക്വിസ് മത്സരവും ഉണ്ടായിരുന്നു. സെക്രട്ടറി ആർ. സുമേധൻ സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രൊഫ. ഹരീന്ദ്രബാബു നന്ദിയും പറഞ്ഞു.