1

വിഴിഞ്ഞം: ഒരു കിലോയോളം കഞ്ചാവുമായി ജാർഖണ്ഡ് സ്വദേശികൾ അറസ്റ്റിൽ. ചെറു പൊതികളാക്കി വില്പന നടത്തുന്ന നിർമ്മൽ മണ്ഡൽ (30), മുന്നാ മണ്ഡൽ (32) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റ് ചെയ്തത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന പയറ്റുവിളയിലെ ഷെഡിനു സമീപത്തു നിന്നും തെന്നൂർ കോണത്തു നിന്നുമാണ് പൊതികളിലാക്കി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെത്തിയതെന്ന് വിഴിഞ്ഞം പൊലീസ് പറഞ്ഞു. പിടിയിലായവരെ ചോദ്യം ചെയ്തതിൽ നിന്നു ജാർഖണ്ഡിൽ നിന്നു ട്രെയിൻ മാർഗമാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് ഇവർ പറഞ്ഞു. വിഴിഞ്ഞം പൊലീസ് ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ, എസ്.ഐ.എസ്.എസ്.സജി, സി.പി.ഒ മാരായ ജോസ്, കൃഷ്ണകുമാർ, അജികുമാർ, സഞ്ചു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.