photo

നെടുമങ്ങാട്: അരുവിക്കര ഗവ.ഹയർ സെക്കൻഡറി സ്കൂളിലെ എസ്.എസ്.എൽ.സി 97 ബാച്ച് വിദ്യാർത്ഥികളുടെ സംഗമം 'സ്നേഹാദരവ് ' മുതിർന്ന അദ്ധ്യാപിക മറിയാമ്മ ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്തു. അനീഷ് മധു അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ ഗണപതി, ജോൺ, രഞ്ജിനി, ജയകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. 12 പൂർവകാല അദ്ധ്യാപകരെയും അക്കാലത്ത് സ്‌കൂളിലെ പാചകക്കാരായിരുന്ന ലളിത, രാജമ്മ എന്നിവരെയും പൊന്നാട അണിയിച്ച് ആദരിക്കുകയും മൊമന്റോ നൽകയും ചെയ്തു. സദാശിവൻ, പങ്കജവല്ലി എന്നീ അദ്ധ്യാപകർ കവിത ചൊല്ലി. മണ്മറഞ്ഞ അദ്ധ്യാപകരായ ദേവയാനി, പ്രഭ എന്നിവർക്കും സഹപാഠികളായ പ്രമോദ്, ഹരികുമാർ എന്നിവർക്കും ആദരാഞ്ജലികൾ അർപ്പിച്ചു. തുടർന്ന് അദ്ധ്യാപകരും വിദ്യാർത്ഥികളും പൂർവകാല സ്മരണകൾ പങ്കുവച്ചു.