നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ അട്ടിമറിച്ച് നോർവിച്ച് സിറ്റി
1-0
മക്‌ലീൻ (നോർവിച്ച്)
18-ാം മിനിട്ട്
2-0
കാന്റ്‌വെൽ (നോർവിച്ച്)
28-ാം മിനിട്ട്
2-1
അഗ്യൂറോ (മാഞ്ചസ്റ്റർ)
45-ാം മിനിട്ട്
3-1
തീമു പുക്കി (നോർവിച്ച്)
50-ാം മിനിട്ട്
3-2
റോഡ്രി (മാഞ്ചസ്റ്റർ)
88-ാം മിനിട്ട്
മാഞ്ചസ്റ്റർ സിറ്റി പ്രിമിയർ ലീഗിൽ
ജനുവരിക്ക് ശേഷം തോൽക്കുന്നത് ഇതാദ്യം
ലണ്ടൻ : ഇംഗ്ളീഷ് പ്രിമിയർ ലീഗ് ഫുട്ബാളിൽ നിലവിലെ ചാമ്പ്യൻമാരായ മാഞ്ചസ്റ്റർ സിറ്റിയെ ആവേശപ്പോരാട്ടത്തിൽ 3-2ന് അട്ടിമറിച്ച് പിൻനിരക്കാരായ നോർവിച്ച് സിറ്റിയുടെ തേരോട്ടം. പരിക്ക് കാണം രണ്ട് മുൻനിര ഗോളിമാരടക്കം 11 കളിക്കാരെ സൈഡ് ബെഞ്ചിലിരുത്തിയ ശേഷമാണ് നോർവിച്ച് കരുത്തരുടെ കഴുത്തിൽ മണികെട്ടിയത്. കഴിഞ്ഞ ജനുവരിക്ക് ശേഷം മാഞ്ചസ്റ്റർ സിറ്റി പ്രിമിയർ ലീഗിൽ തോൽവിയറിയുന്നത് ഇതാദ്യമാണ്.
ആദ്യ പകുതിയിൽ 2-1ന് നോർവിച്ച് മുന്നിലായിരുന്നു. രണ്ടാംപകുതിയിൽ ഇരുടീമുകളും ഒരു ഗോൾവീതം കൂടി നേടി. കെന്നി മക്‌ലീൻ , ടോഡ് കാന്റ്‌വെൽ, തീമു പുക്കി എന്നിവരാണ് നോർവിച്ച് സിറ്റിക്കുവേണ്ടി സകോർ ചെയ്തത്. ആദ്യപകുതിയുടെ അവസാന സമയത്ത് സെർജിയോ അഗ്യൂറോയും രണ്ടാം പകുതിയുടെ അവസാന സമയത്ത് റോഡി ഹെർണാണ്ടസുമാണ് മാഞ്ചസ്റ്ററിനുവേണ്ടി ഗോളുകൾ നേടിയത്.
മൂന്നുവർഷത്തെ ഇടവേളയ്ക്കുശേഷം ഇംഗ്ളീഷ് പ്രിമിയർ ലീഗിലേക്ക് ഇൗ സീസണിൽ തിരിച്ചെത്തിയ നോർവിച്ച് ഹോം ഗ്രൗണ്ടിൽ നിലവിലെ ചാമ്പ്യൻമാരെ സ്തംഭിപ്പിക്കുകയായിരുന്നു. ഒന്നും നഷ്ടപ്പെടാനില്ലാത്ത നോർവിച്ചിന്റെ മുന്നേറ്റത്തിന് മുന്നിൽ പകച്ചുപോയ മാഞ്ചസ്റ്റർ വരുത്തിയ പിഴവുകളും മത്സരത്തിൽ നിർണായകമായി.
മഞ്ഞക്കുപ്പായത്തിൽ .......................... വിളിപ്പേരുള്ള നോർവിച്ചിന്റെ ആദ്യഗോൾ 18-ാം മിനിട്ടിലായിരുന്നു പെനാൽറ്റി ഏര്യയ്ക്ക് അടുത്തുനിന്നുള്ള ഒൂു സെറ്റ് പീസിന് തലവച്ചാണ് മക്‌ലീൻ ഗോൾ നേടിയതത്. 10 മിനിട്ടിനുശേഷം റോഡ്രിയിൽ നിന്ന് തട്ടിപ്പറിച്ച പന്തിൽ പുക്കി നൽകിയ ക്രോസ് കാന്റ്‌വെൽ വലയിലാക്കിയതോടെ മാഞ്ചസ്റ്റർ ഞെട്ടി. ആദ്യ പകുതിക്ക് വിസിൽ മുഴങ്ങുന്നതിനു താെട്ടുമുൻപ് അഗ്യൂറോയിലൂടെ ഒരു ഗോൾ തിരിച്ചടിക്കാൻ മാഞ്ചസ്റ്ററിന് കഴിഞ്ഞതോടെ അവരിൽ ആത്മവിശ്വാസം തിരികെവന്നു.
എന്നാൽ അതിന്റെ അപ്പുറത്തെ കളിയായിരുന്നു രണ്ടാം പകുതിയിൽ നോർവിച്ചിന്റേത്. 50-ാം മിനിട്ടിൽത്തന്നെ അവർ മാഞ്ചസ്റ്ററിന്റെ വലയിൽ മൂന്നാമത്തെ ഗോളും നിക്ഷേപിച്ചു. നിക്കോളാസ് ഒാട്ടമെൻഡിയുടെ അബദ്ധമാണ് നോർവിച്ചിന്റെ അവസാന ഗോളിന് വഴിയൊരുക്കിയത്. ഒാട്ടമെൻഡിയിൽ നിന്ന് തട്ടിയെടുത്ത പന്ത് ബ്യൂയേൻഡിയ പുക്കിക്ക് നൽകുകയായിരുന്നു. ഫിൻലൻഡുകാരനായ പുക്കി നിഷ്‌പ്രയാസം പന്ത് വലയിലാക്കി. ഇൗ സീസണിൽ രാജ്യത്തിനും ക്ളബിനുമായി പുക്കി നേടുന്ന എട്ടാമത്തെ ഗോളായിരുന്നു ഇത്. കഴിഞ്ഞ സീസണിൽ രണ്ടാം ഡിവിഷനിൽനിന്ന് പ്രിമിയർ ലീഗിലുള്ള നോർവിച്ചിന്റെ തിരിച്ചുവരവിന് ചുക്കാൻ പിടിച്ചത് ടോവ് സ്കോററായ പുക്കിയായിരുന്നു.
ഇതോടെ കളി തിരിച്ചുപിടിക്കാൻ മാഞ്ചസ്റ്റർ സിറ്റി കോച്ച് പെപ് ഗ്വാർഡിയോള ബെഞ്ചിൽനിന്ന് കെവിന് ഡിബ്രുയാൻ, ഗബ്രിയേൽ ജീസസ്, റിയാദ് മഹ്റേസ് എന്നിവരെ കളത്തിലേക്ക് വിട്ടെങ്കിലും ഫലമുണ്ടായില്ല. 88-ാം മിനിട്ടിൽ റോഡ്രി ഒരു ഗോൾ തിരിച്ചടിച്ചെങ്കിലും മത്സരം അപ്പോഴേക്കും നോർവിച്ച് പോക്കറ്റിലാക്കിയിരുന്നു.
ഇൗ സീസണിൽ മാഞ്ചസ്റ്റർ സിറ്റിയുടെ അഞ്ച് മത്സരങ്ങളിൽ ആദ്യ തോൽവിയാണിത്. മൂന്ന് കളികൾ ജയിക്കുകയും ഒന്നിൽ സമനില വഴങ്ങുകയും ചെയ്ത മാഞ്ചസ്റ്റർ 10 പോയിന്റുമായി പട്ടികയിൽ ഒന്നാംസ്ഥാനത്താണ്. കളിച്ച അഞ്ച് മത്സരങ്ങളിലും ജയം കണ്ട ലിവർപൂളാണ് ഒന്നാംസ്ഥാനത്ത്.