ധർമ്മശാല : അടുത്തവർഷം നടക്കുന്ന ട്വന്റി 20 ലോകകപ്പ് മുന്നിൽക്കണ്ട് ഇന്ത്യൻ താരങ്ങൾ ഇപ്പോഴേ തയ്യാറെടുപ്പ് തുടങ്ങണമെന്ന് നായകൻ വിരാട് കൊഹ്ലി. ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ട്വന്റി 20 മത്സരത്തിനായി ധർമ്മശാലയിലെത്തിയ വിരാട് കൊഹ്ലി ബി.സി.സി.ഐ ഒൗദ്യോഗിക വെബ്സൈറ്റിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. കൊഹ്ലിയുടെ വാക്കുകൾ..
ട്വന്റി 20 ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് 30 മത്സരങ്ങളുണ്ട്. എല്ലാവർക്കും മുപ്പതിലും കളിക്കാനാവില്ല. ഒാരോരുത്തർക്കും കുറച്ചുവീതം മത്സരങ്ങളിൽ അവസരം ലഭിക്കും. ഇനിയുള്ള ഒാരോ മത്സരവും ലോകകപ്പിനുള്ള സെലക്ഷൻ ട്രയൽസായി കണ്ട് മികച്ചപ്രകടനം പുറത്തെടുക്കണം.
ഇന്ത്യൻ ടീം ഇപ്പോൾ കൈവരിച്ചിരിക്കുന്ന അതേ നിലവാരത്തിലേക്ക് കളിക്കാർ ഒാരോരുത്തരും എത്തേണ്ടതുണ്ട്. ആരേയും പരീക്ഷിച്ച് തെളിയിക്കുന്നതുവരെ കാത്തിരിക്കാനാവില്ല. ഒരാൾ പരാജയപ്പെട്ടാൽ അതേ സ്ഥാനത്തേക്ക് മത്സരിക്കുന്നത് നിരവധിപ്പേരാണ്.
ഞാൻ ടീമിലേക്ക് എത്തുമ്പോൾ ആദ്യം കിട്ടുന്ന മൂന്നോ നാലോ അവസരങ്ങളിൽ ശേഷി തെളിയിച്ചില്ലെങ്കിൽ പുറത്താകുമെന്ന് എനിക്കറിയാമായിരുന്നു