india-t20cricket
india t20cricket

ഇന്നലെ ഹിമാചൽ പ്രദേശിലെ ധർമ്മശാലയിൽ നടക്കേണ്ടിയിരുന്ന ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ആദ്യ ട്വന്റി 20 ക്രിക്കറ്റ് മത്സരം കനത്ത മഴമൂലം ഉപേക്ഷിച്ചു.

. ടോസിടാൻ പോലും കഴിയാതെ മഴ കനത്ത് പെയ്തതോടെയാണ് മൂന്ന് മത്സര പരമ്പരയിലെ ആദ്യ ട്വന്റി 20 ഉപേക്ഷിക്കേണ്ടിവന്നത്.

. കഴിഞ്ഞ രാത്രിമുതൽ ധർമ്മശാലയിൽ മഴയുണ്ടായിരുന്നു. ഇന്നലെ വൈകിട്ടോടെ മഴ മാറിനിന്നെങ്കിലും ഏഴുമണിക്ക് കളി തുടങ്ങാനിരിക്കെ വീണ്ടും വർദ്ധിത വീര്യത്തോടെ പെയ്തിറങ്ങുകയായിരുന്നു.

. ഇന്ത്യയുടെ ഹോം സീസണിലെ ആദ്യ മത്സരമാണ് മഴയിലൊലിച്ചുപോയത്.

. ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ട്വന്റി 20 മത്സരം ബുധനാഴ്ച മൊഹാലിയിൽ നടക്കും.

. അടുത്ത ഞായറാഴ്ച ബംഗളുരുവിലാണ് മൂന്നാം ട്വന്റി 20

. തുടർന്ന് ഇരുടീമുകളും തമ്മിൽ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ഏറ്റുമുട്ടും.

. വിശാഖപട്ടണം, പൂനെ, റാഞ്ചി എന്നിവിടങ്ങളിലാണ് ടെസ്റ്റ് നടക്കുന്നത്.