കള്ളിക്കാട്:തിരുവോണ നാളിൽ ബൈക്കപകടത്തിൽപ്പെട്ടയാൾ മരിച്ചു.കള്ളിക്കാട് പന്ത നിരപ്പുക്കാല ദൈവപുര മിനി ഭവനിൽ കുഞ്ഞിരാമൻ നായരുടെയും വിമലയുടെയും മകൻ ഉത്തമൻ (42)ആണ് മരിച്ചത്.നെയ്യാർ ഡാം ചെറുപ്പണയിലെ റേഷൻ കട ഉടമയായ ഇയാൾ തിരുവോണ ദിവസം സഞ്ചരിച്ചിരുന്ന ബൈക്ക് മായം തട്ടാമുക്ക് ജംഷനുസമീപം ഹമ്പിൽ കയറുന്നതിനിടെ അപകടത്തിൽ പ്പെടുകയായിരുന്നു.തെറിച്ചുവീണ് തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഉത്തമനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു .അവിവാഹിതനാണ്.സഹോദരങ്ങൾ:മിനി,മഞ്ചു.