മൻദാലേയ് (മ്യാൻമർ) : ഇന്റർനാഷണൽ ബില്യാർഡ്സ് സ്പോർട്സ് ഫെഡറേഷൻ ലോക ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പങ്കജ് അദ്വാനി വീണ്ടും കിരീടമണിഞ്ഞു. 34 കാരനായ അദ്വാനിയുടെ 22-ാം ലോക കിരീടമാണ് തന്റെ തുടർച്ചയായ നാലാം ലോക ബില്യാർഡ്സ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഇന്നലെ അദ്വാനി കിരീടമണിഞ്ഞത്.
ബില്യാർഡ്സിലെ 150 അപ്പ് വിഭാഗത്തിലാണ് അദ്വാനിയുടെ കിരീട ധാരണം. ഇൗയിനത്തിൽ കഴിഞ്ഞ ആറുവർഷത്തിനിടെ അദ്വാനി നേടുന്ന അഞ്ചാം കിരീടമാണിത്.
കഴിഞ്ഞ ഫൈനലിൽ തോൽപ്പിച്ചിരുന്ന മ്യാൻമാറുകാരൻ നേയ്‌ത്വായ് ഉൗവിനെയാണ് ഇക്കുറിയും പങ്കജ് അദ്വാനി ഫൈനലിൽ കീഴടക്കിയത്.
2003 ലാണ് പങ്കജ് ആദ്യമായി ലോക ചാമ്പ്യനാകുന്നത്. സ്‌നൂക്കറിലും ബില്യാർഡ്സിലുമായാണ് അദ്വാനി ഇത്രയധികം ലോക കിരീടങ്ങൾ നേടിയത്.
ബില്യാർഡ്സ്-സ്‌നൂക്കർ കായിക ഇനങ്ങളിൽ പങ്കജിനോളം ലോക കിരീടം നേടിയ മറ്റാരുമില്ല.
'എന്റെ പോരാട്ടവീര്യം അവസാനിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് ഇൗ കിരീടം"
പങ്കജ് അദ്വാനി
സൗരഭിന്
വിയറ്റ്‌നാം ഒാപ്പൺ
ഹോ ചിമിൻ സിറ്റി: ഫൈനലിൽ ചൈനയുടെ സൺ ഫേ ഷിയാംഗിനെ കീഴടക്കി ഇന്ത്യൻ ബാഡ്മിന്റൺ താരം സൗരഭ് വെർമ്മ വിയറ്റ്‌നാം ഒാപ്പൺ കിരീടം സ്വന്തമാക്കി. മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 21-12, 17-21, 21-14 നായിരുന്നു സൗരഭിന്റെ വിജയം.
ഇൗ വർഷം ഇന്ത്യൻ താരം നേടുന്ന മൂന്നാമത്തെ കിരീടമാണിത്. നേരത്തെ ഹൈദരാബാദ് ഒാപ്പണും സ്ളൊവേനിയൻ ഇന്റർ നാഷണലും സ്വന്തമാക്കിയിരുന്നു.
ഒരു മണിക്കൂർ 12 മിനിട്ടുകൊണ്ടാണ് ചൈനീസ് താരത്തെ സൗരഭ് കീഴടക്കിയത്.
വിയറ്റ്നാമിലെ ടൂർണമെന്റിൽ പ്രമുഖ ജാപ്പനീസ് താരങ്ങളായ കോടായ് നരോക്ക, യു ഇഗാർഷി, മിനോരു കോഗ എന്നിവരെ സൗരഭ് കീഴടക്കിയിരുന്നു.
കൗശലിന് മ്യാൻമർ ഇന്റർനാഷണൽ
യംഗോൺ : മ്യാൻമർ ഇന്റർനാഷണൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ യുവതാരം കൗശൽ ധാർമ്മർക്ക് കിരീടം. ഇന്നലെ നടന്ന ഫൈനലിൽ ഇന്തോനേഷ്യയുടെ കരോണോ കരോണോയെയാണ് കൗശൽ കീഴടക്കിയത്. ആദ്യഗെയിം കൈവിട്ട ശേഷമായിരുന്നു കൗശലിന്റെ കിരീടധാരണം. സ്കോർ: 18-21, 21-14, 21-11.
മുംബയ് സ്വദേശിയായ ഇൗ 23 കാരൻ കഴിഞ്ഞ ഒക്ടോബറിൽ ഹാസ്റ്റർ ഇന്റർനാഷണൽ കിരീടം സ്വന്തമാക്കിയിരുന്നു.
സാൻ മരീനോയിൽ മാർക്കേസ്
റോം : സാൻ മരീനോ മോട്ടോ ജിപിയിൽ ഹോണ്ടയുടെ സ്പാനിഷ് റൈഡർ മാർക്ക് മാർക്കേസ് കിരീടം നേടി. യമഹയുടെ ഫാബിയോ ക്വാർത്തരാതേയെയാണ് മാർക്കേസ് പിന്നിലാക്കിയ്. അഞ്ചുതവണ ലോക ചാമ്പ്യനായിട്ടുള്ള മാർക്കേസ് ഇൗ വിജയത്തോടെ ആറാം കിരീടത്തിലേക്ക് അടുക്കുകയാണ്. മാർക്കേസിന്റെ 77-ാമത് മോട്ടോ ജി.പി വിജയമായിരുന്നു സാൻ മരിനോയിലേത്.