നേമം: പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് പൊലീസ് പിടികൂടി സ്റ്റേഷനിലെത്തിച്ച നാലുപേർ പൊലീസുകാരെ മർദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ റിമാൻഡ് ചെയ്‌തു. പളളിച്ചൽ കുളത്തിൻകര വീട്ടിൽ രാജേഷ് (32) , മാറനല്ലൂർ തൂങ്ങാംപാറ രജിത ഭവനിൽ രതീഷ് (31) , പളളിച്ചൽ പാരൂർക്കുഴി വീട്ടിൽ അനന്തകൃഷ്ണൻ (32) , കല്ലിയൂർ പകലൂർ കുഞ്ചുവീട്ടിൽ മോഹനചന്ദ്രൻ നായർ (61) എന്നിവരാണ് റിമാൻഡിലായത്.