1

പോത്തൻകോട്: തോന്നയ്ക്കൽ ഗവ. ഹയർസെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മയായ സ്മൃതി 85 തോന്നയ്ക്കൽ ഗവ.ഹയർ സെക്കൻഡറി സ്കൂളിന് സൗജന്യമായി പുസ്തകങ്ങൾ വാങ്ങി നൽകി. തോന്നയ്ക്കൽ എൽ.പി സ്‌കൂളിൽ നടന്ന കൂട്ടായ്മയുടെ ഓണാഘോഷ ചടങ്ങിൽ പതിനയ്യായിരം രൂപയുടെ ലൈബ്രറി പുസ്തകങ്ങൾ സ്‌കൂൾ പി.ടി.എ പ്രസിഡന്റ് ജി. സജയകുമാർ ഏറ്റുവാങ്ങി. സ്മൃതി 85 പൂർവ വിദ്യാർത്ഥി കൂട്ടായ്മ പ്രസിഡന്റ് സന്തോഷ് തോന്നയ്ക്കൽ, സെക്രട്ടറി ഗോപകുമാർ, ജയകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. തുടർന്ന് കൂട്ടായ്മയുടെ പുതിയ ഭാരവാഹികളായി സുനിൽകുമാർ (പ്രസിഡന്റ് ), ഇന്ദു. കെ (വൈസ്.പ്രസിഡന്റ് ), ബാബു. സി.(സെക്രട്ടറി ), സലാഹുദീൻ (ജോയിന്റ് സെക്രട്ടറി ), ജയകുമാർ, (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.