ചിറയിൻകീഴ്: ചിറയിൻകീഴ് വലിയകട വൈദ്യന്റെ മുക്കിന് സമീപം വാമനപുരം നദിക്കരയിൽ ഗുരുസാഗരം സർവജന ഗുരുദേവാശ്രമത്തിന് യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ തറക്കല്ലിട്ടു. ബി.സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ ഡി.വിപിൻരാജ്, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി, വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള, യോഗം ഡയറക്ടർ അഴൂർ ബിജു, കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, ശാഖാ വൈസ് പ്രസിഡന്റ് തുളസീഭായി, സെക്രട്ടറി എസ്.സുനിലാൽ, എസ്.എൻ ട്രസ്റ്റ് അംഗം വി.രാജേന്ദ്രൻ, മോഹൻദാസ്, ഗിരീശൻ, അനിൽകുമാർ, ഗീതസരസൻ, ബാലൻ, രജിത്ത്, രാജൻ, ചന്ദ്രബാബു, സരസൻ, വക്കം രമണി എന്നിവർ സംസാരിച്ചു. ഗുരുസാഗരം ശാഖാ പ്രസിഡന്റ് ബി.സുരേന്ദ്രൻ സൗജന്യമായി നൽകിയ സ്ഥലത്താണ് ആശ്രമ മന്ദിര സമുച്ചയം ഉയരുന്നത്.