aanappara

വിതുര: ആനപ്പാറ മുല്ലച്ചിറ കാരുണ്യാ റസിഡന്റ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ വിവിധ പരിപാടികളോടുകൂടി ഓണാഘോഷം സംഘടിപ്പിച്ചു. കലാകായിക മത്സരങ്ങളും വിനോദമത്സരങ്ങളും ഒാണസദ്യയും നടന്നു. നെടുമങ്ങാട് അൽഹിബാ ഹോസ്‌പിറ്റലിന്റെ നേതൃത്വത്തിൽ സൗജന്യ നേത്രരോഗ പരിശോധനയും തിമിരരോഗ നിർണയവും നടത്തി. പൊതുസമ്മേളനം വിതുര പഞ്ചായത്ത് പ്രസിഡന്റ് എസ്.എൽ. കൃഷ്‌ണകുമാരി ഉദ്ഘാടനം ചെയ്തു. കാരുണ്യാ പ്രസിഡന്റ് എ.ഇ. ഈപ്പൻ അദ്ധ്യക്ഷത വഹിച്ചു. ആനപ്പാറ വാർഡ്‌മെമ്പർ എം. ലാലി, തേവിയോട് വാർഡ്‌മെമ്പർ എസ്. പ്രേം ഗോപകുമാർ,ഫെഡറേഷൻസ് ഒഫ് റസിഡന്റ്‌സ് അസോസിയേഷൻ വിതുര മേഖലാപ്രസിഡന്റ് ജി. ബാലചന്ദ്രൻനായർ, വൈസ് പ്രസിഡന്റ് കെ. രഘു, കാരുണ്യാ സെക്രട്ടറി ഗോവിന്ദൻപോറ്റി, വൈസ് പ്രസിഡന്റ് വത്സലാമ്മ, നിമ്മി രാമചന്ദ്രൻ, അരുൺ. എസ്.വൈ, മണി, രമേശൻ, സതീശൻ, ജയൻ, സുഗുണ, സുധ, രാജി, സന്ധ്യശിവകുമാർ തുളസി അമ്മാൾ എന്നിവർ പങ്കെടുത്തു. കൊമേഴ്സിൽ ഡോക്ടറേറ്റ് നേടിയ മുൻ വിതുര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തി.ജി. നായരേയും കേരളകൗമുദി വിതുര ലേഖകൻ കെ. മണിലാലിനേയും അസോസിയേഷന്റെ പ്രവർത്തന പരിധിയിലുള്ള അമ്മമാരേയും യോഗത്തിൽ ആദരിച്ചു.