വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട ബൈക്ക് കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ വെമ്പായം ഒഴുകുപാറ സ്വദേശി അമലിന് (22) ഗുരുതര പരിക്കേറ്റു.സംസ്ഥാന പാതയിൽ വെമ്പായം രാജാ ഹോട്ടലിന് മുൻവശം ഞായറാഴ്ച രാത്രി 9.45 ഓടെയായിരുന്നു അപകടം. വെമ്പായം ജംഗ്ഷനിൽ നിന്നു വെഞ്ഞാറമൂട് ഭാഗത്തേക്ക് ബൈക്കിൽ പോകുകയായിരുന്നു അമൽ. ഹോട്ടലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന കാർ മുന്നോട്ട് എടുക്കുന്നതിനിടയിൽ ബൈക്ക് നിയന്ത്രണം വിട്ട് വന്ന് കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ അമലിന് മുഖത്തും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റു. നാട്ടുകാരാണ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചത്.