
നെയ്യാറ്റിൻകര: എസ്.എൻ.ഡിപി യോഗം ഇളവനിക്കര ശാഖയിലെ ഗുരുദേവ ജയന്തിയും ശാഖാ വാർഷികവും വനിതാ സംഘം വാർഷികവും യൂണിയൻ പ്രസിഡൻറ് കെ.വി.സൂരജ്കുമാർ ഉദ്ഘാടനം ചെയ്തു.ശാഖ പ്രസിഡന്റ് ബി.സദാശിവൻ അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി ആവണി.ബി.ശ്രീകണ്ഠൻ ജയന്തി സന്ദേശം നൽകി. യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.എസ്.കെ.അശോക് കുമാർ,സി.കെ.സുരേഷ്കുമാർ , കൗൺസിലർമാരായ മാരായമുട്ടം ആർ.സജിത്ത്,സി.പുഷ്പ ലീല,കെ.ജയാനന്ദൻ എന്നിവർ സംസാരിച്ചു.യൂണിയൻ കൗൺസിലർ എസ്.എൽ.ബിനു സ്വാഗതവും ശാഖാ സെക്രട്ടറി എം.എസ് അഭിലാഷ് നന്ദിയും പറഞ്ഞു.