ആഗോളതലത്തിൽ കെങ്കേമമായി മഹാഗുരു രചിച്ച ദൈവദശകം എന്ന സർവമത പ്രാർത്ഥനയുടെ ശതാബ്ദി ആഘോഷിച്ചുകഴിഞ്ഞു. നൂറ് വിദേശിയ ഭാഷകളിൽ കൃതിയുടെ പരിഭാഷ നടത്തിയും കൃതിയുടെ ലക്ഷക്കണക്കിന് അച്ചടിച്ച പ്രതികൾ പുസ്തക രൂപേണയും കലണ്ടറുകളായുമൊക്കെ തയ്യാറാക്കി വിദ്യാലയങ്ങളിലുമൊക്കെ പ്രചരിപ്പിച്ചു. രാജ്യമാസകലം വിവിധ സമ്മേളനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ നടത്തി വൻ പ്രചാരണങ്ങൾ നടത്തി .നിർഭാഗ്യമെന്ന് പറയട്ടെ നാം, മലയാളികൾ എന്തിനേറെ പറയുന്നു-ശ്രീനാരായണ ഗുരു എന്ന നാമംപോലും ശരിയായ രീതിയിൽ ഉച്ചരിക്കുവാൻ ശ്രമിക്കുന്നില്ല. ശ് + ർ വർണ്ണങ്ങളോട് ഇൗ (?) എന്ന സ്വരം ചേരുമ്പോഴുള്ള രൂപം 'ശ്രീ" എന്നത് നമ്മൾ ബഹുഭൂരിപക്ഷം പേരും സ് + ർ + ഇൗ (?) സ്രീ എന്നാണത്രേ ഉച്ചരിച്ച് കേൾക്കുന്നത്. സ്രീ നാരായണൻ, സ്രീകൃഷ്ണൻ എന്നിപ്രകാരം. അതുപോലെ തന്നെ ഗുരുവിന്റെ പാവനമായ ദൈവദശകം പ്രാർത്ഥന ഇന്നും വികലമായി തന്നെയാണ് പലരും ആലപിക്കുന്നത്. ശരിയായി, നേരെചൊവ്വേ, ബോധവത്കരണം നടത്തുവാൻ ആരും രംഗത്തുവരാത്തതിനാൽ പരമ്പരാഗതമായി ഇന്നും ശീലിച്ച രീതി അവലംബിച്ചുവരുന്നു.
'ദെയ്വമേ" കാത്തുകൊൾകങ്ങൂ,
രാവിവൻതോണി 'നിന്നിലാസ്പന്ദ"മാകണം
എന്നുള്ളിലാകണം, 'സൃഷ്ടാ"വായതും , സായൂജ്യം 'ഞാനമാനന്ദം",'മഹിമവാർന്ന" നിൻപദം
'ദിനവനപരായണ", എന്നിങ്ങനെ പോകുന്ന ആലാപന വൈകൃതങ്ങൾ. എത്രയോ തവണ കേരളകൗമുദി തന്നെ ഇൗ പംക്തിയിലൂടെ ഇവ ചൂണ്ടിക്കാണിച്ചിരിക്കുന്നു.
വൈക്കം ഉദയരാജൻ,
കരകുളം