ktct

തിരുവനന്തപുരം: ലയൺസ് ക്ളബ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318എയും കേരളകൗമുദിയും സംയുക്തമായി നടപ്പിലാക്കുന്ന റീഡിംഗ് ആക്‌ഷൻ പദ്ധതിയുടെ ഉദ്ഘാടനം കെ.ടി.സി.ടി ഹയർസെക്കൻഡറി സ്‌കൂളിൽ ഇന്ന് നടക്കും. ലയൺസ് ക്ളബ് ഡിസ്ട്രിക്ട് ഗവർണറും ഐ.എസ്.ആർ.ഒ സയന്റിസ്റ്റുമായ ഡോ. എ.ജി. രാജേന്ദ്രൻ പദ്ധതി ഉദ്ഘാടനം ചെയ്യും. ആറ്റിങ്ങൽ ലയൺസ് ക്ളബ് പ്രസിഡന്റ് രാജേന്ദ്രൻ, സെക്രട്ടറി എ. പ്രകാശ്, ട്രഷറർ മോഹൻദാസ്, സ്‌കൂൾ ചെയർമാൻ ഡോ. പി.ജെ. നഹാസ്, കൺവീനർ ഇ. ഫസിലുദ്ദീൻ, പ്രിൻസിപ്പൽമാരായ എം.എൻ. മീര, എം.എസ്. ബിജോയ് തുടങ്ങിയവർ പങ്കെടുക്കും. ലയൺസ് ക്ളബ് ഡിസ്ട്രിക്ട് ചെയർമാനും കെ.ടി.സി.ടി എച്ച്.എസ്.എസ് സീനിയർ പ്രിൻസിപ്പലുമായ എസ്. സജീവ് പദ്ധതി വിശദീകരണം നിർവഹിക്കും. കേരളകൗമുദി സർക്കുലേഷൻ മാനേജർ അനിൽകുമാർ .ജി, അസി. സർക്കുലേഷൻ മാനേജർ രാഹുൽ .ആർ.എസ്, സജിത്ത് .എസ്, ആറ്റിങ്ങൽ ലയൺസ് ക്ളബ് ഭാരവാഹികൾ, അദ്ധ്യാപകർ തുടങ്ങിയവർ പങ്കെടുക്കും. ആറ്റിങ്ങൽ ലയൺസ് ക്ളബ് ആണ് സ്കൂളിലേക്ക് ആവശ്യമായ പത്രങ്ങൾ സ്‌പോൺസർ ചെയ്യുന്നത്.