വെള്ളറട: മൈലച്ചൽ ഗവ. എച്ച്.എസ്.എസിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് ത്രിദിന ഓണം ക്യാമ്പ് ജില്ലാ പഞ്ചായത്ത് അംഗം വിചിത്ര ഉദ്ഘാടനം ചെയ്തു. ആര്യൻകോട് സബ് ഇൻസ്പെക്ടർ സജി പതാക ഉയർത്തി. വാർഡംഗം വീരേന്ദ്രകുമാർ, പി.ടി.എ പ്രസിഡന്റ് മോഹൻകുമാർ, വൈസ് പ്രസിഡന്റ് എബ്രഹാം വർഗീസ്, സി.പി.ഒമാരായ സന്തോഷ് കുമാർ, മോളി, ബിജുകുമാർ, മഞ്ജു തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് മൂന്നു ദിവസങ്ങളിലായി വിവിധ വിഷയങ്ങളിൽ ക്ലാസുകൾ, സെമിനാറുകൾ എന്നിവ സംഘടിപ്പിച്ചു. ആരോഗ്യവും വ്യക്തിത്വ വികസനവും എന്ന വിഷയത്തിൽ മലേഷ്യയിലെ ടെയ്ലേഴ്സ് സർവകലാശാലയിൽ സീനിയർ ലക്ചററായ ഡോ. സുരേഷ് കുമാർ ക്ലാസ് എടുത്തു. സൈബർ കുറ്റകൃത്യങ്ങളെക്കുറിച്ച് ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ ടെക്നോളജി സബ് ഇൻസ്പെക്ടർ സുജികുമാറും, ഇന്ത്യൻ ആർമിയും അവസരങ്ങളും എന്ന വിഷയത്തിൽ ലഫ്. കേണൽ കൃഷ്ണകുമാറും ക്ലാസുകൾക്ക് നേതൃത്വം നൽകി. ആര്യൻകോട് പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽ, സർക്കിൾ ഇൻസ്പെക്ടർ സജീവ്, റിട്ട. മ്യൂസിയം സൂപ്രണ്ട് കെ.എസ്. പിള്ള, എസ്.എം.സി ചെയർമാൻ രഞ്ജിത്, പ്രിൻസിപ്പൽ ശ്രീ, ഹെഡ്മിസ്ട്രസ് സെലിൻ, സ്റ്റാഫ് സെക്രട്ടറി പുഷ്പകുമാരൻ, എസ്.ആർ.ജി കൺവീനർ എസ്.കെ. ബിന്ദു, പി.ടി.എ - എസ്.എം.സി അംഗങ്ങൾ, പൊലീസ് ഉദ്യോഗസ്ഥർ, അദ്ധ്യാപകർ, രക്ഷാകർത്താക്കൾ തുടങ്ങിയവർ ക്യാമ്പിൽ പങ്കെടുത്തു. ഓണാഘോഷ പരിപാടികളുമായി മൂന്നാം ദിനം ക്യാമ്പ് സമാപിച്ചു.