വർക്കല: എം.എസ്.സുബുലക്ഷ്മി ഫൗണ്ടേഷന്റെയും ശ്രീകൃഷ്ണനാട്യ സംഗീത അക്കാഡമിയുടെയും സംയുക്താഭിമുഖ്യത്തിൽ എം.എസ്.നിലാവ് 2019 എന്ന സംഗീത പരിപാടി വർക്കല മൈതാനം മുനിസിപ്പൽ പാർക്കിൽ നടന്നു.എം.എസ്.സുബുലക്ഷ്മി ഇന്റർനാഷണൽ മ്യൂസിക് ക്ലബിലെ ഗായകർ പങ്കെടുത്ത ട്രാക്ക്ഗാനമേള സിനിമാ പിന്നണിഗായകൻ ഇടവബഷീർ ഉദ്ഘാടനം ചെയ്തു.നിർദ്ധനരായ 100 പേർക്കുളള ഓണക്കോടി വിതരണം അഡ്വ.വി.ജോയി എം.എൽ.എ നിർവഹിച്ചു.ഡോ.പി.ചന്ദ്രമോഹൻ,ഡോ.എം.ജയപ്രകാശ്, അഡ്വ.എസ്.കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.