മലയിൻകീഴ്: വിളപ്പിൽശാല മഹാത്മാ റസിഡന്റ്സ് അസോസിയേഷന്റെ മൂന്നാം വാർഷികവും ഓണാഘോഷവും നേമം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്റ് വിജയന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വിളപ്പിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, ജില്ലാ പഞ്ചായത്ത് അംഗം എസ്. ശോഭനകുമാരി, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോർജ്ജ്കുട്ടി, വാർഡ് അംഗം അജിതകുമാരി, അസോസിയേഷൻ സെക്രട്ടറി കെ. ഗിരീഷ് കുമാർ, വൈസ് പ്രസിഡന്റ് ബിന്ദു, ജോ. സെക്രട്ടറി വിനോദ് എന്നിവർ സംസാരിച്ചു.
അസോസിയേഷനിലുൾപ്പെട്ട കുട്ടികളുടെയും മുതിർന്നവരുടെയും കലാകായിക മത്സരങ്ങൾ, കുടുംബ സംഗമം, ഓണസദ്യ എന്നിവയുമുണ്ടായിരുന്നു. മികച്ച സാമൂഹ്യ പ്രവർത്തകനുള്ള വയലാർ അവാർഡ് ലഭിച്ച ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വിളപ്പിൽ രാധാകൃഷ്ണന് അസോസിയേഷൻ ഭാരവാഹികൾ ഉപഹാരം നൽകി ആദരിച്ചു. എസ്.എസ്.എൽ.സി, പ്ലസ്.ടൂ പരീക്ഷയിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.